പൂമംഗലം: പൂമംഗലം പഞ്ചായത്തും സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ലഹരി ആകട്ടെ ഫുട്ബോള്‍ ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി.
പഞ്ചായത്ത് മൈതാനത്താണ് മത്സരം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മത്സരം ഉദ്ഘാടനം ചെയ്തു. പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സമസ്യ മുരളി, രാജേഷ് തുമ്പരത്തി, രാഖി ഗിരീഷ്, അംഗങ്ങളായ ഡാലിയ സലീഷ്, ഇ.ആര്. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.